കേച്ചേരിയിൽ തനിച്ചു താമസിച്ചിരുന്ന 78കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.


 കേച്ചേരിയിൽ തനിച്ചു താമസിച്ചിരുന്ന 78കാരിയെ മരിച്ച നിലയിൽ കണ്ടെത്തി.


മഴുവഞ്ചേരിയിൽ തനിച്ചു താമസിച്ചിരുന്ന കളരിക്കൽ വീട്ടിൽ വേലായുധന്റെ ഭാര്യ 78 വയസ്സുള്ള തങ്കമണിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കമണി സ്ഥിരമായി ജോലിക്കായി പോകാറുള്ള സമീപത്തെ വീട്ടുകാർ, ഇവർ ജോലിയ്ക്ക് വരാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വീടിനു പുറകുവശത്ത് വീണുകിടക്കുന്ന നിലയിൽ തങ്കമണിയെ കണ്ടെത്തിയത്. പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിയിച്ച തനുസരിച്ച് സ്ഥലത്തെത്തിയ കുന്നംകുളം ഹനീഫാസ് ക്ലിനിക്ക് ആംബുലൻസ് പ്രവർത്തകർ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുന്നംകുളം പോലീസ് സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് സംസ്കാരം നടത്തും.

Post a Comment

Previous Post Next Post