തൃശ്ശൂർ മരത്താക്കരയിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ചു; 9 പേർക്ക് പരിക്ക്


 തൃശൂർ: മരത്താക്കരയില്‍ ടോറസ് ലോറിയ്ക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് 9 പേർക്ക്‌ പരുക്ക്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.ബസ് യാത്രക്കാർക്കാണ് പരിക്കേറ്റത്. രാവിലെ പത്തേകാലോടെയായിരുന്നു സംഭവം. ചേര്‍ത്തലയില്‍ നിന്നും പഴനിയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ടോറസ് ലോറിയ്ക്ക് മുന്നില്‍ പോവുകയായിരുന്ന പിക്കപ്പ്‌വാന്‍ അപ്രതീക്ഷിതമായി നിര്‍ത്തിയതോടെ പിന്നില്‍ വന്ന ടോറസ് ലോറിയും കെഎസ്ആര്‍ടിസി ബസും അപകടത്തില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ തൃശ്ശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവറുടെ കാലിന് ഗുരുതരമായി പരിക്കുണ്ട്. അപകടത്തില്‍പെട്ട ബസിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ഒല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി

Post a Comment

Previous Post Next Post