പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് ആൽത്തറ കൊടമുക്ക് തലപ്പിള്ളി പറമ്പിൽ സജീവിൻ്റെ ഭാര്യ 33 വയസ്സുള്ള ആതിരയാണ് മരിച്ചത്.എടപ്പാളിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആതിരയെ ജോലികഴിഞ്ഞ് വരേണ്ട സമയമായിട്ടും കാണാനില്ലാത്തതിനെ തുടർന്ന് വീട്ടുകാർ യുവതി സ്ഥിരം വരുന്ന വഴിയിലൂടെ തിരച്ചിൽ നടത്തുന്നതിന് ഇടയിൽ രാത്രി പതിനൊന്നു മണിയോടെ പൂയംകുളത്തിന് സമീപം ആതിരയുടെ സ്‌കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് സമീപത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുന്നംകുളത്ത് നിന്നും ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.