പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്: സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്


 ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ കടന്ന് ഫ്രാൻസ്. സ്വീഡനെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്. കിലിയൻ എംബാപ്പെക്ക് ഇരട്ട ഗോൾ. ബ്രാഡ്‍ലി ബാർക്കോളയാണ് മറ്റൊരു ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യം മുതൽ പൂർണാധിപത്യം ഫ്ര‍ഞ്ച് പടക്കായിരുന്നു. മത്സരത്തിന്റെ 20-ാം മിനിറ്റിൽ എംബാപ്പെ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതോടെ ഗോൾ നിഷേധിച്ചു. ഫ്രാൻസിന്റെ മുന്നേറ്റം തടയാൻ സ്വീഡൻ കഷ്ടപ്പെടുന്നതായിരുന്നു ഉടനീളം കാണാൻ കഴിഞ്ഞത്.

ആദ്യ പകുതി അവസാനിക്കുന്നതിന് സെക്കൻഡുകൾ ബാക്കിനിൽക്കേയാണ് എംബാപ്പെയുടെ ആദ്യ ഗോൾ. ഇതോടെ ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി എംബാപ്പെ മാറി. ആദ്യ പകുതി 1-0 ന് ഫ്രാൻസ് മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ 52-ാം മിനിറ്റിൽ ബ്രാഡ്ലി ബാർക്കോള ​ഗോൾ അടിച്ച് ലീഡ് 2 ആക്കി മാറ്റി. 74-ാം മിനിറ്റിലാണ് എംബാപ്പെയുടെ രണ്ടാം ​ഗോൾ എത്തിയത്. ഇതോടെ 3-0 എന്ന ലീഡിലേക്ക് ഫ്രാൻസ് മുന്നേറി.

ഫ്രഞ്ച് പടയുടെ ആക്രമണങ്ങളിൽ സ്വീഡിഷ് പട തകർന്ന് നിൽക്കുകയായിരുന്നു മത്സരത്തിൽ. ഫ്രഞ്ച് താരങ്ങൾ സ്വീഡിഷ് ​ഗോൾ വലയ്ക്ക് നിരവധി തവണ ഭീഷണി ഉയർത്തി. അവസാന നിമിഷം വരെ ഫ്രാൻസ്, സ്വീഡന്റെ പ്രതിരോധത്തിന് വൻ തലവേദനയാണ് സൃഷ്ടിച്ചത്. മൂന്ന് ​ഗോളി‍ൽ നിന്നുവന്നതിൽ സ്വീഡന് ആശ്വസിച്ച് ലോക വേദിയിൽ നിന്ന് മടങ്ങാം.

Post a Comment

Previous Post Next Post