തിരുവനന്തപുരം :പോലീസിന് ജനകീയമുഖം നൽകാൻ പുതിയ പരിഷ്കാരങ്ങൾ വരുന്നു.
പോലീസിനെക്കുറിച്ചുള്ള വിലയിരുത്തൽ അറിയിക്കാൻ എല്ലാ പോലീസ് സ്റ്റേഷനിലും ക്യു.ആർ. കോഡ് സ്ഥാപിക്കും. ഇത് സ്കാൻ ചെയ്ത് പോലീസിനെക്കുറിച്ചുള്ള പരാതികളും അറിയിക്കാം.
ഉന്നത ഉദ്യോഗസ്ഥർ ഇവ പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് എ.ഡി.ജിപി.യുടെ ഉത്തരവിൽ പറയുന്നു. പ്രദേശിക വിഷയ ങ്ങൾ അറിയാനും ഇടപെടാനുമായി ഗ്രാമസഭകളിലും പോലീസ് ഉദ്യോഗസ്ഥർ എത്തും.
ജനമൈത്രിയുടെ ഭാഗമായുള്ള ബീറ്റ് പോലീസ് ഓഫീസർമാരാണ് റെസിഡന്റ്സ് അസോസിയേഷൻ യോഗങ്ങളിലും ഗ്രാമസഭകളിലും പങ്കെടുക്കേണ്ടത്.
സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരും റെസിഡൻ്റ്സ് അസോസിയേഷ നുകളുമായി ബന്ധം സൂക്ഷിക്കണം. മുതിർന്ന പൗരർ, ഒറ്റയ്ക്ക് താമസിക്കുന്നവർ എന്നിവർക്ക് ശ്രദ്ധനൽകുകയും ഇടയ്ക്ക് സന്ദർശി ക്കുകയും വേണം.
സ്റ്റേഷനിലെത്തുന്നവരുടെ പരാതികൾ നിരസിക്കാൻ പാടില്ല. പരാതികൾക്ക് രസീത് നൽകണം. നിയമപരമായി നിലനിൽക്കുന്നവയിൽ എഫ്.ഐ.ആർ. രജി സ്റ്റർ ചെയ്യാം. സ്റ്റേഷൻ ഹൗസ് ഓഫീസർ സ്ഥലത്തില്ലെന്ന കാരണത്താൽ സ്റ്റേഷനിലെത്തിയവ രെ മടക്കി അയക്കരുത്. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഉത്തരവിൽ പറയുന്നു


