ചാലിശ്ശേരി:വിദ്യാർത്ഥികളിൽ അറിവും പൊതു വിജ്ഞാനവും വായനാശീലവും വർദ്ധിപ്പിക്കാൻ മംഗളം പത്രം വിഭാവനം ചെയ്ത അക്ഷരജ്യോതി പദ്ധതിക്ക് ചാലിശ്ശേരി ഗവ. ഹൈസ്‌കൂളിൽ തുടക്കമായി.ഗുരുവായൂർ രാധാകൃഷ്ണ കുറിസ് ആണ് പത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്തത്.
സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ
രാധാകൃഷ്ണ ഗ്രൂപ്പ് ഡയറക്ടർ പി.എസ് പ്രകാശൻ വിദ്യാർത്ഥി പ്രതിനിധി അഭിനവി അശോകന്
പത്രം കൈമാറി കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ രാധാകൃഷ്ണ ഗ്രൂപ്പ് ലീഗൽ മാനേജർ അനിൽകുമാർ, ബ്രാഞ്ച് മാനേജർ ഷാജൻ,രാധാകൃഷ്ണഫിനാൻസ് മാനേജർമാരായ ടി.പി ഗണേശൻ , ടി.വിനീഷ്,അധ്യാപകരായ സി ജി വിനോദ് , ജിഷ ,ശിവ ,സിത്താര ഖദീജ,മംഗളം പ്രതിനിധി രമേഷ് ചേമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാനധ്യാപിക ഷീന പി ശങ്കർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിജേഷ് കുമാർ നന്ദിയും പറഞ്ഞു


