കോമൺവെൽത്ത് ഗെയിംസ്: മീരാഭായ് ചാനുവിന് സ്വർണ്ണം


 ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺ‌വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണം. സ്ത്രീകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വർണ്ണം നേടിയത്. ഇത് കോമൺവെൽത്ത് ഗെയിംസിലെ മീരാഭായ് ചാനുവിന്റെ മൂന്നാം സ്വർണ്ണം ആണ്. 2018 ലും 2022ലും സ്വർണ്ണം നേടിയ താരം 2014 ൽ വെള്ളിയും സ്വന്തമാക്കിയിരുന്നു. 2020 ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് കൂടിയാണ് താരം.


ഇതോടെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം മൂന്ന് ആയി. പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ഋഷികാന്ത സിംഗ് വെള്ളി മെഡൽ സ്വന്തമാക്കിയപ്പോൾ പവർ ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ പാരാ അത്ലീറ്റ് ജൻഡു കുമാർ വെങ്കല മെഡൽ നേടിയിരുന്നു. ഉത്തേജക മരുന്ന് വിവാദത്തിൽ പെട്ട് രണ്ട് താരങ്ങൾ പുറത്തയതിന്റെ ക്ഷീണം മികച്ച മെഡൽ നേട്ടങ്ങളിലൂടെ ഇന്ത്യ മറികടന്നു.

Post a Comment

Previous Post Next Post