ചങ്ങരംകുളത്ത് സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം;യുവാവ് അറസ്റ്റില്‍

ചങ്ങരംകുളം:സ്വകാര്യ ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ചങ്ങരംകുളം സ്വദേശിയായ യുവാവ് അറസ്റ്റില്‍.ചങ്ങരംകുളം കോലിക്കര സ്വദേശി കാളിയില്‍ മുഹമ്മദ് മുര്‍ഷിദ്(25) ആണ് അറസ്റ്റിലായത്.ബുധനാഴ്ച വൈകീട്ട് 5 മണിയോടെ ചങ്ങരംകുളം കുന്നംകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലാണ് സംഭവം.ചങ്ങരംകുളത്ത് നിന്ന് പെരുമ്പിലാവിലേക്ക് ടിക്കറ്റെടുത്ത് ബസ്സില്‍ കയറിയ യുവതിയെ വളയംകുളം മുതലാണ് ഇയാള്‍ ഉപദ്രവിച്ച് തുടങ്ങിയത്.തിരക്കുള്ള ബസ്സില്‍ യുവതിയുടെ പുറകിലുണ്ടായിരുന്ന യുവാവാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.സംഭവം ശ്രദ്ധയില്‍ പെട്ട സഹയാത്രികര്‍ ബഹളം വച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.തുടര്‍ന്ന് യുവതി ചങ്ങരംകുളം പോലീസിൽ നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും

Post a Comment

Previous Post Next Post