ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ സാമ്പത്തിക കാര്യങ്ങളിലെയും ഓഡിറ്റിംഗിലെയും വീഴ്ചകൾ സംബന്ധിച്ച ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ഏറെ ഗൗരവത്തോടെ കാണുന്നുവെന്നും കോടതി പുറപ്പെടുവിച്ച എല്ലാ നിർദ്ദേശങ്ങളും കർശനമായി നടപ്പിലാക്കുമെന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ എവി ഗോപിനാഥ്. കോടതി ചൂണ്ടിക്കാണിച്ച വിഷയങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ എല്ലാ തിരുത്തൽ നടപടികളും സ്വീകരിക്കും. ക്ഷേത്രത്തിലെ ഓൺലൈൻ വഴിപാടുകളിലും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിലും പൂർണ്ണ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമർപ്പിക്കപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നിലവിലെ കണ്ടെത്തലുകളും തിരുത്തൽ നിർദ്ദേശങ്ങളും സഹിതം നേരിട്ട് ഹാജരാകാൻ സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുമുണ്ട്