ഒനാഹി മാജിക്! കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ


 ആതിഥേയരായ കാനഡയെ ലോകകപ്പിലെ കാഴ്ചക്കാരാക്കി മൊറോക്കോ ലോകകപ്പിൻറെ ക്വാർട്ടറിൽ. എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് മൊറോക്കോയുടെ ജയം. അസദ്ദീൻ ഒനാഹിയുടെ ഇരട്ടഗോളും സൂഫിയാൻ റഹീമിയുമാണ് മെറോക്കോയെ തുടർച്ചയായ രണ്ടാം തവണ ലോകകപ്പ് ക്വാർട്ടറിൽ എത്തിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായും മൊറോക്കോ മാറി. എട്ടുതവണയാണ് കളിയിൽ റഫറി മഞ്ഞക്കാർഡ് പുറത്തെടുത്തത്.


ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 50-ാം മിനിറ്റിലാണ് ഹക്കിമിയുടെ ഫ്രീകിക്ക് ആദ്യഗോളിന് വഴിയൊരുക്കിയത്. ആദ്യപകുതിയിൽ മികച്ചമുന്നേറ്റങ്ങൾ നടത്തിയത് കാനഡയെങ്കിൽ യാസിൻ ബോനുവിൻ്റെ കാവൽ മൊറോക്കോയുടെ രക്ഷയ്ക്കെത്തി

സ്ട്രൈക്കർ ഇസ്‌മായിൽ സായ്ബാരിക്ക് തുടയിലെ പേശിവലിവ് കാരണം കളംവിടേണ്ടിവന്നതും മൊറോക്കോയ്ക്ക് ആശങ്കയായി. 82-ാം മിനിറ്റിൽ മൊറോക്കോ ലീഡുയർത്തി.കൗണ്ടർ അറ്റാക്കിനൊടുവിൽ ബ്രഹിം ഡിയസ്സ് നൽകിയ പാസ് ഒനാഹി ടോപ് കോർണറിലേക്ക് പായിച്ചു.കളി അവസാനിക്കുന്നതിന് മിനിറ്റുകൾ മുൻപ് ഗോൾ നേടാൻ ഒന്നിലേറെ അവസരങ്ങൾ ലഭിച്ചെങ്കിലും കാനഡയ്ക്ക് പ്രയോജനപ്പെടുത്താനായില്ല. ഫൈനൽ വിസിൽ മുഴങ്ങാൻ പത്തുസെക്കന്റ് മാത്രം ശേഷിക്കെ സൂഫിയാൻ റഹീമി മിന്നൽവേഗത്തിലുള്ള മറ്റൊരു മുന്നേറ്റത്തിലൂടെ മൊറോക്കോയുടെ ജയം ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ ഫ്രാൻസാണ് മൊറോക്കോയുടെ എതിരാളികൾ

Post a Comment

Previous Post Next Post