കൊച്ചി:എറണാകുളം മരടിലെ ഗ്രീഗോറിയൻ പബ്ലിക് സ്‌കൂൾ ലോകകപ്പ് ഫുട്ബോൾ ഫൈനലിന്റെ ആവേശം കാണുവാൻ തിങ്കളാഴ്ച സ്കൂളിന് അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ മുഖങ്ങളിൽ അപൂർവമായൊരു സന്തോഷം വിരിയിച്ചു.
ഞായറാഴ്ച അർധരാത്രിയിൽ നടക്കുന്ന ലോകകപ്പ് കലാശപ്പോരാട്ടം മുഴുവൻ കുടുംബത്തോടൊപ്പം ആസ്വദിക്കാനും പിറ്റേന്ന് ക്ഷീണമില്ലാതെ വിശ്രമിക്കാനുമായാണ് സ്കൂൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്.
ബുധനാഴ്ച അധികൃതർ അവധി പ്രഖ്യാപിച്ച വാർത്ത സ്കൂളിലെത്തിയ നിമിഷം തന്നെ വിദ്യാർത്ഥികളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. ലോകകപ്പ് എന്ന മഹാമേളയുടെ ഭാഗമാകാനുള്ള അവസരം ലഭിച്ചതിന്റെ ആഹ്ലാദം കൈയടികളായും ആർപ്പുവിളികളായും മാറി.
ഇന്ന് പുലർച്ച നടന്ന മൽസരത്തിൽ അർജൻ്റീന ഫൈനലിലേക്ക് എത്തിയതോടെ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ചത്തെ അവധി പ്രഖ്യാപനം ഇരട്ടി മധുരമായി
ഒരു രാത്രിയിലെ ഫുട്ബോൾ ആവേശത്തിനായി നൽകിയ ഈ അവധി, കുട്ടികളുടെ സന്തോഷത്തിനും ആരോഗ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഫുട്ബോളാണ് ലഹരി
കരുതലിന്റെ സന്ദേശമായും
രക്ഷിതാക്കളും അധ്യാപകരും അവധി വിലയിരുത്തുന്നത്.
ലോകത്തെ ഒന്നിപ്പിക്കുന്ന ഒരു കളിയുടെ ആഘോഷം കുട്ടികളുടെ ഓർമകളിൽ മായാത്ത ബാല്യാനുഭവമായി മാറുന്ന നിമിഷം കൂടിയായി മാറും ഈ അവധി.


