ഉമ്മൻചാണ്ടി ജനകീയ നേതാവിന്റെ പ്രതീകം: വി.ടി. ബൽറാം എംഎൽഎ


 തൃത്താല നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി 

മൂന്നാമത് ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


അനുസ്മരണ സമ്മേളനം എം.എൽ എ വി.ടി.ബലറാം  ഉദ്ഘാടനം ചെയ്തു.


 ജനങ്ങളുടെ ദുഃഖവും ദുരിതവും സ്വന്തം പ്രശ്നമായി ഏറ്റെടുത്ത ജനകീയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് വി.ടി. ബൽറാം എംഎൽഎ പറഞ്ഞു. ലാളിത്യവും കരുതലും ജനസേവനത്തോടുള്ള അർപ്പണബോധവുമാണ് അദ്ദേഹത്തെ ജനഹൃദയങ്ങളിൽ അനശ്വരനാക്കിയതെന്നും ജനക്ഷേമത്തിനായി ജീവിതം സമർപ്പിച്ച ആ മഹാനായ നേതാവിന്റെ ഓർമ്മകൾ എന്നും പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കെപിസിസി നിർവാഹക സമിതിയംഗം സി.വി. ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.


മുഖ്യമന്ത്രിയായിരുന്ന കാലത്ത് പട്ടാമ്പി താലൂക്ക്, തൃത്താല ഗവൺമെന്റ് കോളേജ് ഉൾപ്പെടെ ഒട്ടേറെ വികസന പദ്ധതികൾ തൃത്താലയ്ക്ക് സമ്മാനിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് വി.ടി. ബൽറാം അനുസ്മരിച്ചു.


ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കര, ജില്ലാ പഞ്ചായത്തംഗം ടി.കെ. സുനിൽകുമാർ, ഡി.സി.സി സെക്രട്ടറിമാരായ പി.വി. മുഹമ്മദ് അലി, ബാബു നാസർ, പി. മാധവദാസ്, പി.എം. മധു, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി. അബ്ദുള്ളകുട്ടി, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല ബീരാൻകുട്ടി, പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിരേഖ, ബ്ലോക്ക് പഞ്ചായത്തംഗം ബാവ മാളിയേക്കൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post