ഗുരുവായൂർ നെന്മിനിയിൽ മധ്യവയസ്കയെ കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ചേലക്കര വില്ലടത്ത് വീട്ടിൽ 65 വയസ്സുള്ള സന്താനവല്ലിയുടെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് കസ്റ്റഡിൽ കഴിയുന്നയാൾ വിവരം മറ്റൊരാളോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇയാൾ, വിവരം ഗുരുവായൂർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് വിവരം ഗുരുവായൂർ ഫയർഫോഴ്സിനെ അറിയിച്ചു. ഇതോടെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പോലീസിന്റെയും ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകരുടെയും സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. പിന്നീട് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ളയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്