കോക്കൂർ ടെക്നിക്കൽ ഹൈസ്കൂളിൽ ടെക്ഫെസ്റ്റ് സംഘടിപ്പിച്ചു


 ചങ്ങരംകുളം :വിദ്യാർത്ഥികളിൽ ആധുനിക സാങ്കേതിക വിദ്യയുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തിനായി കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ   'ടെക്‌ഫെസ്റ്റ് ' സംഘടിപ്പിച്ചു. സ്കൂൾ സൂപ്രണ്ട് ശ്രീ. ജിബു. കെ.ഡി,. എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടർ ശ്രീ ഷംസുദ്ദീൻ, വർക്ക്ഷോപ്പ് ഫോർമാൻ   ടെക് ഫെസ്റ്റ് കൺവീനർ  ആശ , പിടിഎ വൈസ് പ്രസിഡൻ്റ്  ബാബു എന്നിവർ നേതൃത്വം നൽകി. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ,  തുടങ്ങിയ എഞ്ചിനീയറിംഗ് ശാഖകളുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികൾ നിർമിച്ച വർക്കിംഗ്‌ മോഡലുകൾ, സ്റ്റിൽ മോഡലുകൾ, മറ്റു കര കൗശല വസ്തുക്കളുടെ പ്രദർശനവും ഉണ്ടായി തുടർന്ന്  നടത്തിയ എക്സിബിഷനിൽ പി ടി എ എക്സികൂട്ടിവ്  അംഗങ്ങൾ . എം പിടി എ , നാട്ടുകാർ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post