എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ


 


തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ. ഡി.ജി.പി റാങ്കിലേക്കുള്ള അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടി.


രക്ഷാപ്രവര്‍ത്തനകേസ് അട്ടിമറിശ്രമം സംബന്ധിച്ച് എം.ആര്‍. അജിത്കുമാർ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരായ എസ്.ഐ.ടി അന്വേഷണ റിപ്പോർട്ട് ബുധനാഴ്ച വൈകീട്ട് ഡി.ജി.പി രവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. സെക്രട്ടറി റിപ്പോർട്ട് മന്ത്രി രമേശ് ചെന്നിത്തലക്ക് കൈമാറി. പിന്നാലെയാണ് സർക്കാർ നടപടി. സസ്പെൻഷൻ സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

Post a Comment

Previous Post Next Post