കുന്നംകുളം: പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കേസിൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കുന്നംകുളം പ്രദേശത്ത് വെച്ച് ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.
ചിത്രത്തിൽ കാണുന്ന വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. വിവരങ്ങൾ കൈമാറുന്നവരുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കുമെന്ന് പോലീസ് ഉറപ്പുനൽകുന്നു. വിവരങ്ങൾ കൈമാറാൻ താല്പര്യമുള്ളവർക്ക് കുന്ദംകുളം പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുമായി (SHO) 94979 87134, 94979 80543 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


