കറിക്ക് ഉപ്പുപോര; അങ്കമാലിയിൽ ഹോട്ടൽ ജീവനക്കാരനെ വെട്ടി


 കറിക്ക് ഉപ്പില്ലാത്തതിനാൽ ഹോട്ടൽ ജീവനക്കാരന് ഉടമയുടെ മർദനം. എറണാകുളം അങ്കമാലി മീൻ വിലാസം ഹോട്ടലിലാണ് സംഭവം. ഇന്നലെ വൈകീട്ടോടെയാണ് സംഭവമുണ്ടാകുന്നത്. മീൻ വിലാസം ഹോട്ടലിലെ ഷെഫ് റിയാസിനാണ് മർദനമേറ്റത്. ഹോട്ടൽ ഉടമകളിൽ ഒരാളായ മുഹമ്മദ് ഉബൈസ് കത്തികൊണ്ട് ആക്രമിച്ചത്. കൈയ്ക്ക് വെട്ടി പരുക്കേൽപ്പിക്കുകയും മർദിക്കുകയുമായിരുന്നു. സ്വന്തം ഹോട്ടലിലെത്തി ഫിഷ് ഫ്രൈ ഓർഡർ ചെയ്‌തപ്പോൾ അതിന് രുചിയില്ലെന്നും ഉപ്പുപോരെന്നും പറഞ്ഞുകൊണ്ടായിരുന്നു മർദനം. ഫ്രീസർ കേടായിരുന്നത് കൊണ്ടാണ് മീനിന് രുചികുറവെന്ന് ജീവനക്കാരൻ പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാതെ ഉടമ മർദിക്കുകയായിരുന്നു. വലിയ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിക്കുകയാണ്.

Post a Comment

Previous Post Next Post