ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമവും കരിയർ ഗൈഡൻസും സംഘടിപ്പിച്ചു.ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ നടന്നപരിപാടിയിൽ ആലംകോട് പഞ്ചായത്തിൽ നിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പുരസ്‌കാരം നൽകി അനുമോദിച്ചു.മുഹമ്മദ് ഷെഫീർ,യഹിയ ആമയം എന്നിവർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് ക്ളാസ് എടുത്തു.പ്രതിഭാസംഗമം പൊന്നാനി എംഎൽഎ കെപി നൗഷാദലി ഉദ്ഘാടനം ചെയ്തു.ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.ഫൗസിയ കെവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രസിഡണ്ട് സുബൈർ ഉദിനുപറമ്പ് ,പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ഫവാസ് മാളിയേക്കൽ,ശാരിക മുരളീധരൻ,ഫാത്തിമ്മ ലത്തീഫ്,സിദ്ധീക്ക് പന്താവൂർ,ഷാനവാസ് വട്ടത്തൂർ,പിടി അബ്ദുൽ ഖാദർ, അടാട്ട് വാസുദേവൻ,പി വിജയൻ,ടി മാധവൻ,കൃഷ്‌ണൻ പാവിട്ടപ്പുറം തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.