കിടപ്പലായ രോഗികൾക്ക് അവരുടെ വീടുകളിൽ എത്തി പരിചരണം നൽകുന്ന കാര്യത്തിൽ മുൻകൈയെടുത്തു പ്രവർത്തിക്കുന്ന പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങളാണെന്ന് പൊന്നാനി എംഎൽ എ കെ പി നൗഷാദ് അലി.
ചങ്ങരംകുളം കാരുണ്യം പാലിയേറ്റീ വിനു കീഴിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
കഴിഞ്ഞ വർഷത്തിൽ ഏറ്റവും കൂടുതൽ ദിവസം രോഗി പരിചരണ രംഗത്ത് വളണ്ടിയർമാരായി പ്രവർത്തിച്ച ജമാൽ നന്നമുക്ക് ,ഫാത്തിമ കളച്ചാൽ എന്നിവർക്ക് എംഎൽഎ ഉപഹാരങ്ങൾ നൽകി ആദരിച്ചു
വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടി സുൽഫിക്കർ ഇല പാലിയേറ്റീവ് നേതൃത്വം നൽകി
കാരുണ്യം പ്രസിഡൻറ് പി പി എം അഷ്റഫ് അധ്യക്ഷo വഹിച്ചു സെക്രട്ടറി പി കെ അബ്ദുള്ളക്കുട്ടി, അടാട്ട് വാസുദേവൻ മാസ്റ്റർ ,വി. മുഹമ്മതുണി ഹാജി, കുഞ്ഞുമുഹമ്മദ് പന്താവൂർ ,എംഎ ലത്തീഫ് ,
കെ അനസ്, ജബ്ബാർ പള്ളിക്കര, ആയിഷാ ഹസൻ ,ജബ്ബാർ ആലംകോട് എന്നിവർ പ്രസംഗിച്ചു


