ചങ്ങരംകുളം:ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ സാമൂഹിക സേവന-പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു
പരിപാടിയുടെ ഭാഗമായി മേഖലയിലെ മികച്ച സേവനവും ദീർഘകാല ജനസേവനവും കാഴ്ചവെച്ച പ്രമുഖ ഡോക്ടർമാരായ ഡോ. പവിത്രൻ (ചങ്ങരംകുളം), ഡോ. രാംകുമാർ (ചങ്ങരംകുളം), ഡോ. രോഹിത് ശശിധരൻ (എടപ്പാൾ ഹോസ്പിറ്റൽസ്) എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു
തുടർന്ന് ക്ലബ്ബിന്റെ 'ഹംഗർ പ്രോജക്ടി'ന്റെ ഭാഗമായി തവനൂർ നിർഭയ സ്ഥാപനത്തിന് ഭക്ഷ്യക്കിറ്റുകൾ കൈമാറി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ചങ്ങരംകുളം പോലീസ് സ്റ്റേഷൻ, മുക്കുതല ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് സ്കൂൾ, ചങ്ങരംകുളം ദേശീയപാത പരിസരം എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. കൂടാതെ ക്ലബ്ബ് അംഗങ്ങൾക്കായി വൃക്ഷത്തൈ വിതരണവും നടത്തി.
ക്ലബ്ബ് പ്രസിഡന്റ് ചന്ദ്രനന്ദൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജനാർദ്ദനൻ പട്ടേരി, ട്രഷറർ ഉമ്മർ കുളങ്ങര, മലപ്പുറം ജില്ലാ യൂത്ത് കോ-ഓർഡിനേറ്ററും വൈസ് പ്രസിഡന്റുമായ ദിലീപ് ചങ്ങരംകുളം, ഷിബു വി.വി., ബഷീർ സ്റ്റൈലോ, മൊയ്ദു, റജീബ്, റഫീഖ്, നൗഷാദ് എന്നിവർ ഉൾപ്പെടെ നിരവധി ലയൺസ് ക്ലബ്ബ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.


