തലമുണ്ട സി.എച്ച് കൾച്ചറൽ സെൻ്റർ സൗഹൃദ ഫുട്ബോളിലൂടെ ലഹരിവിരുദ്ധ സന്ദേശം നൽകി


 എടപ്പാൾ:ഓപ്പറേഷൻ തുഫാൻ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി തലമുണ്ട സി.എച്ച് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കായികരംഗത്തിലൂടെ യുവതലമുറയിൽ ലഹരിവിരുദ്ധ ബോധവൽക്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.


അന്താരാഷ്ട്ര ഫുട്ബോൾ ടീമുകളായ അർജന്റീനയുടെയും സ്പെയിനിന്റെയും ജഴ്സി അണിഞ്ഞാണ് താരങ്ങൾ മത്സരത്തിൽ പങ്കെടുത്തത്.


കുറ്റിപ്പുറം റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രമോദ് പി.പി. മത്സരം ഉദ്ഘാടനം ചെയ്തു. വി.കെ.എ. മജീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷറ ജലീൽ മുഖ്യാതിഥിയായി. പത്തിൽ സിറാജ്, ഹാരിസ് ടി., ഹിളർ തലമുണ്ട, അഫ്സൽ ടി. എന്നിവർ സംസാരിച്ചു.


ചടങ്ങിൽ, ലഹരിവിരുദ്ധ സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി സി.എച്ച് കൾച്ചറൽ സെന്റർ തയ്യാറാക്കിയ പ്രത്യേക സന്ദേശ ഫ്രെയിം കുട്ടികൾക്ക് കൈമാറി. കായികവും സാമൂഹിക ബോധവൽക്കരണവും സമന്വയിപ്പിച്ച പരിപാടി ശ്രദ്ധേയമായി.

Post a Comment

Previous Post Next Post