എരുമപ്പെട്ടിയിൽ വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.


 എരുമപ്പെട്ടിയിൽ വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന മുരിങ്ങത്തേരി ലോറൻസ് ഭാര്യ ബ്രൂഷ( 52 ) യെയാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ വീടുനുള്ളിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണതായി സംശയം തോന്നിയത്. വെള്ളത്തിൽ താഴ്ന്ന്‌് പോയിരുന്നു.

തുടർന്ന് സ്ഥലത്ത് എത്തിയ വടക്കാഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ ടീം സ്കൂബ അംഗങ്ങളായ ഡി.പി.നിതിൻ ദേവ്, സി.ഷിബു എന്നിവരാണ് മൃതദേഹം  മുങ്ങിയെടുത്തത്.

ഫയർ സ്റ്റേഷൻ ഓഫീസർ എസ് മണിയൻ, ഓഫീസർമാരായ കെ.രാജേഷ്, എം. സൈമൺ,യു.കൃഷ്ണരാജ്,വി. വിജീഷ്,ഷെഫീക്ക്, പി.എം.സുരേഷ് എന്നിവരും എരുമപ്പെട്ടി പോലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അഖിലേഷ്, അമൽ,അഖിൽ അജിത്ത്,അഖിൽ കൃഷ്‌ണ, അക്ഷയ് പുരുഷ് എന്നിവരും  സഹായത്തിനായി എത്തിയിരുന്നു.

Post a Comment

Previous Post Next Post