വിടപറയാം ലഹരിയോട് കാത്തുരക്ഷിക്കാം നമ്മെ തന്നെ;പാലക്കാട് ജില്ലാതല ഉദ്ഘാടനം നടന്നു


 കേരള പ്രകൃതി സംരക്ഷണസംഘം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന "വിട പറയാം ലഹരിയോട് കാത്തുരക്ഷിക്കാം നമ്മെ തന്നെ" എന്ന പരിപാടിയുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം നടന്നു.ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജിൽ നടന്ന പരിപാടി ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ഷൈജു ബാബു ഉദ്ഘാടനം ചെയ്തു. കേരള പ്രകൃതി സംരക്ഷണസംഘം സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റർ പ്രദീപ് ചെറുവാശ്ശേരി അധ്യക്ഷത വഹിച്ചു.


കേരള പ്രകൃതി സംരക്ഷണസംഘം സംസ്ഥാന കോർഡിനേറ്റർ എൻ.ഷാജി തോമസ് ബ്രോഷർ കൈമാറ്റം നടത്തി.റോയൽ ഡെന്റൽ കോളേജ് ചെയർമാൻ കല്ലായിൽ സേതു ഹാജി,മാനേജിങ് പാർട്‌ണർ പി.എം.സാബിർ, റിട്ടയേർഡ് സബ് ഇൻസ്പെക്ടർ എൻ. ജ്യോതി പ്രകാശ് എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു.കേരള പ്രകൃതി സംരക്ഷണസംഘം പാലക്കാട് ജില്ലാ കോർഡിനേറ്റർ സന്തോഷ് ചാലക്കുടി, റോയൽ ഡെന്റൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ:മീര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോഡിനേറ്റർ ഷാജി തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ഏറ്റുചൊല്ലുകയും ചെയ്തു.സംസ്ഥാന അഡ്‌മിനിസ്ട്രേറ്റർ പ്രദീപ് ചെറുവാശ്ശേരി ക്വിസ് പ്രോഗ്രാം നടത്തുകയും വിജയികളായ വിദ്യാർത്ഥികൾക്ക് മെഡലും വൃക്ഷത്തൈകളും വിതരണം നടത്തുകയും ചെയ്തു

Post a Comment

Previous Post Next Post