തവനൂർ: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പൊതുരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സി.എ. ഖാദറിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ നാലാമത് സി.എ. ഖാദർ സ്മാരക പുരസ്കാരം വാദ്യരംഗത്തെ കുലപതി ആലംങ്കോട് സന്തോഷ് ഏറ്റുവാങ്ങി.
തവനൂർ നിയോജകമണ്ഡലം എം.എൽ.എ വി. എസ്. ജോയ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ എം.പി സി. ഹരിദാസ് പുരസ്കാരവും മൊമെന്റോയും സമ്മാനിച്ചു.
അഡ്വ. എൻ.എ. ജോസഫ് അധ്യക്ഷനായി
ബിരാവുണ്ണി, കെ.ജി. ബെന്നി, സി. സുനിത, എ.പി. സദാനന്ദൻ, ടി.പി. മോഹനൻ, സന്ധ്യ ടീച്ചർ, പ്രകാശൻ കാലടി എന്നിവർ സംസാരിച്ചു
സുരേഷ് പൊൽപ്പാക്കര സ്വാഗതവും വി.വി. സുരേഷ് ബാബു നന്ദിയും പറഞ്ഞു


