തിരുവനന്തപുരം: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. നീറ്റ് പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി രാജിവെയ്ക്കണമെന്നാണ് എസ്എഫ്ഐ ആവശ്യപ്പെടുന്നത്. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് നടത്തിയിരുന്നു. ഇതോടെ തുടർച്ചയായ രണ്ട് ദിവസമാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടക്കുക.