മലപ്പുറത്ത് കൃഷി വകുപ്പിന്റെ 153 കർഷക ചന്തകൾക്ക് ഇന്ന് തുടക്കം


 ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും കര്‍ഷകര്‍ക്ക് അര്‍ഹമായ വില ഉറപ്പാക്കാനുമായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 153 കര്‍ഷക ചന്തകള്‍ സംഘടിപ്പിക്കുന്നു. 



കൃഷിഭവനുകളുടെ നേതൃത്വത്തിലുള്ള വിപണികള്‍ ഓഗസ്റ്റ് 22 മുതല്‍ 25 വരെയായിരിക്കും പ്രവര്‍ത്തിക്കുക


ജില്ലയിലെ 108 കൃഷിഭവനുകള്‍, വി.എഫ്.പി.സി.കെ (10 എണ്ണം), ഹോര്‍ട്ടികോര്‍പ്പ് (35 എണ്ണം) എന്നിവയുടെ കീഴിലാണ് ഈ ചന്തകള്‍ പ്രവര്‍ത്തിക്കുക.  പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാള്‍ ഉയര്‍ന്ന തുക നല്‍കിയാണ് കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇവ ലഭ്യമാക്കും. നാടന്‍ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ജൈവ ഉത്പന്നങ്ങള്‍, മൂല്യവര്‍ധിത കാര്‍ഷിക വിഭവങ്ങള്‍, കേരളാഗ്രോ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ എന്നിവയും ഈ കര്‍ഷക ചന്തകളില്‍ വില്‍പനയ്ക്കെത്തിക്കും.

Post a Comment

Previous Post Next Post