കുന്നുംകുളം: ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (കേരള ഓക്‌സിലറി) കുന്നുംകുളം ബ്രാഞ്ചിന്റെ വാർഷിക പൊതുസമ്മേളനം ഓഗസ്റ്റ് 22ന് ആർത്താറ്റ് കുന്നുംകുളം മാർത്തോമ്മാ സുറിയാനി പള്ളിയിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതൽ 5 വരെയാണ് സമ്മേളനം.
ബ്രാഞ്ച് പ്രസിഡന്റ് റവ. അനു ഉമ്മൻ അധ്യക്ഷത വഹിക്കും. കേരള ഓക്‌സിലറി സെക്രട്ടറി റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ തിരുവചന സന്ദേശം നൽകും. ബൈബിൾ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും സമ്മേളനത്തിൽ നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് പ്രത്യേക ബൈബിൾ പ്രദർശനവും വിൽപ്പനയും ഒരുക്കിയിട്ടുണ്ട്. എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾഅറിയിച്ചു.


