40-ാമത് തൃശൂർ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 30-ന് തൃശൂരിലെ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു.
ചാമ്പ്യൻഷിപ്പിൽ 22 സ്വർണ മെഡലുകളും 17 വെള്ളി മെഡലുകളും 23 വെങ്കല മെഡലുകളും നേടി ജൂഡോ സ്പോർട്സ് ക്ലബ്, തൃശൂർ ഓവറോൾ കിരീടം കരസ്ഥമാക്കി.
19 സ്വർണ മെഡലുകളും 12 വെള്ളി മെഡലുകളും 13 വെങ്കല മെഡലുകളും നേടി സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സെൻറർ, തൃശൂർ രണ്ടാം സ്ഥാനവും,
11 സ്വർണ മെഡലുകളും 6 വെള്ളി മെഡലുകളും 11 വെങ്കല മെഡലുകളും നേടി.
മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ജൂഡോ അക്കാദമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കിഡ്ഡീസ് വിഭാഗത്തിൽ 4 സ്വർണ മെഡലുകളും 2 വെള്ളി മെഡലുകളും നേടി ബുഡോ മാർഷൽ ആർട്സ് ഓവറോൾ കിരീടം നേടി. 4 സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും നേടി മുല്ലശ്ശേരി ജൂഡോ അക്കാദമി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.


