ഇടം മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു


 വളയംകുളം:അസ്സബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ലൈബ്രറി & റിസോഴ്സ് സെൻ്ററും മലയാളം വകുപ്പും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന ഇടം ന്യൂസ് ലെറ്ററിൻ്റെ മൂന്നാം പതിപ്പ് കവിയും, പരിസ്ഥിതി പ്രവർത്തകനും സംവിധായകനുമായ രാജേഷ് നന്ദിയംകോട് പ്രകാശനം ചെയ്തു. വൈസ് പ്രിൻസിപ്പൽ Dr. ബൈജു MK അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം വകുപ്പ് മേധാവി പ്രവീൺ.യു, ലൈബ്രേറിയൻ  സിനോജ്, സൂപ്രണ്ട് ഷൗക്കത്തലി,ആസിഫ്,  യൂണിയൻ ചെയർമാൻ സിനാജ്, എന്നിവർ സംസാരിച്ചു. ഹബീൽ ഹഫീസ് സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post