ചങ്ങരംകുളം കാളാച്ചാലിൽ ബസ്സുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്


 തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം കാളാച്ചാലിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു.ബുധനാഴ്‌ച പുലർച്ചെ 2 മണിയോടെയാണ് അപകടം.തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരി പോകുന്ന സൂപ്പർഫാസ്റ്റ് ബസും കാസർകോട് നിന്നും കോട്ടയം പോകുന്ന മിന്നലും ഒരു പ്രൈവറ്റ് ബസ്സും തമ്മിലാണ് കൂട്ടിയടിച്ചത്.അപകടത്തിൽ പരിക്കേറ്റവരെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.മിന്നൽ ബസ്സ് സ്വകാര്യ ബസ്സിനെ മറി കടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസിലും എതിരെവന്ന കെഎസ്ആർടിസി യിലും ഇടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് കയറി നിൽകുകയായിരുന്നു.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.അപകടത്തെ തുടർന്ന് ഏറെ നേരം സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു

Post a Comment

Previous Post Next Post