കക്കടിപ്പുറം കെ.വി.യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചു


 കക്കടിപ്പുറം കെ.വി.യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ‘ഓർമ്മയിലെ ഓണം’ എന്ന പേരിലാണ് പരിപാടി നടന്നത്.


സൂര്യനാരായണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ടി. രാമദാസ് അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മാസ്റ്റർ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സത്യം, ടി. മുരളീധരൻ, പി.എം. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.


പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

Post a Comment

Previous Post Next Post