ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിനാവശ്യമായ ആനകളുടെ ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നിയമനടപടികൾ ത്വരിതപ്പെടുത്തണമെന്ന് കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി കുന്നംകുളം മേഖലാ സമ്മേളനം കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളോട് ആവശ്യപ്പെട്ടു. നഗരസഭ വൈസ് ചെയർമാൻ പി.ജി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ടി.സോമശേഖരൻ അധ്യക്ഷനായി. ഓർത്തഡോക്സ് സഭകുന്നംകുളം ഭദ്രാസനം സെക്രട്ടറി ഫാദർ സ്റ്റീഫൻ ജോർജ്, ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര, ജില്ലാ പ്രസിഡണ്ട് എ.എ.കുമാരൻ, പി കെ രാമകൃഷ്ണൻ, സുരേഷ് കുമാർ കോട്ടകുറുമ്പ എന്നിവർ സംസാരിച്ചു. ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി കുന്നംകുളം മേഖലയുടെ പുതിയ ഭാരവാഹികളായ ടി സോമശേഖരൻ പ്രസിഡണ്ട്, സുനീഷ് അയിനിപ്പുള്ളി സെക്രട്ടറി, സുരേഷ് കോട്ടകുറുമ്പ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി കുന്നംകുളം മേഖലാ സമ്മേളനം നടന്നു
byWELL NEWS
•
0


