ബിയ്യം കായൽ ജലോത്സവം: ജലറാണിയും യുവരാജയും ചാമ്പ്യൻമാർ


 പൊന്നാനി:ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ ജലറാണിയും മൈനർ വിഭാഗത്തിൽ യുവരാജയും ചാമ്പ്യൻമാരായി. മേജർ വിഭാഗത്തിൽ കല്ലിക്കാടൻ രണ്ടാമതും കെട്ടുകൊമ്പൻ മൂന്നാമതുമെത്തി. മൈനർ വിഭാഗത്തിൽ പുളിക്കടവൻ രണ്ടാമതും നാട്ടുകൊമ്പൻ മൂന്നാമതുമെത്തി.


17 മേജർ വള്ളങ്ങളും 20 മൈനർ വള്ളങ്ങളുമടക്കം 37 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ആയിരക്കണക്കിന് വള്ളംകളി പ്രേമികൾ മത്സരം കാണാനെത്തി. നടൻ ഷെയ്ൻ നിഗം ഉദ്ഘാടനം ചെയ്തു. കെ.പി. നൗഷാദലി എംഎൽഎ അധ്യക്ഷനായി.


പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷത്തിന്റെ സമാപനമായാണ് ജലോത്സവം സംഘടിപ്പിച്ചത്. ജില്ലാ ഭരണകൂടം, ഡി.ടി.പി.സി., തദ്ദേശ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വിവിധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

Post a Comment

Previous Post Next Post