കേരളകർഷക സംഘം ജില്ലാ സമ്മേളനം;കേരളീയ സമൂഹത്തിന്റെ വലതുപക്ഷവൽക്കരണം സെമിനാർ സംഘടിപ്പിച്ചു


 കൂറ്റനാട്: ആഗസ്റ്റ് 10, 11 തീയതികളിൽ വാവന്നൂരിൽ  നടക്കുന്ന കേരള കർഷകസംഘം പാലക്കാട്  ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കേരളീയ സമൂഹത്തിന്റെ വലതുപക്ഷവൽക്കരണം എന്ന വിഷയത്തിൽ 

കറകപുത്തൂരിൽ   സെമിനാർ സംഘടിപ്പിച്ചു.


 പ്രൊഫ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.പി. വിബിലേഷ് അധ്യക്ഷനായി.


സി.പി.ഐ.എം. ജില്ലാ കമ്മിറ്റിയംഗം വി.കെ. ചന്ദ്രൻ, ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ്, കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രസേനൻ, ജില്ലാ വൈസ് പ്രസിഡന്റ് യു. അജയകുമാർ, ജില്ലാ നിർവാഹകസമിതിയംഗം എ. കൃഷ്ണകുമാർ, ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, പ്രസിഡന്റ് കെ.എ. ഷംസു, ട്രഷറർ വി.പി. രാജൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, പ്രൊഫ. കലാമണ്ഡലം ചന്ദ്രൻ, കെ. ജനാർദനൻ, പി. നാരായണൻകുട്ടി, ടി. രത്നകുമാർ, ടി.പി. സലാമു എന്നിവർ സംസാരിച്ചു.മണികണ്ഠൻ പെരിങ്ങോട്, അനിൽകുമാർ, ബാലമുരളി എന്നിവർ അവതരിപ്പിച്ച ബീറ്റ്സ് ഓഫ് ഇടയ്ക്കയും അരങ്ങേറി

Post a Comment

Previous Post Next Post