വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു സംഭവം. ചെങ്ങാലൂരിലെ സ്‌കൂളിൽ നിന്ന് പൂർവ്വവിദ്യാർത്ഥി സംഗമം കഴിഞ്ഞ് മടങ്ങിയ നന്ദേഷ് കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഡോർ തുറന്ന് ചാടിയിറങ്ങിയതു മൂലം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാർ റോഡരികിലെ കാനയിലേക്ക് ചെരിഞ്ഞതോടെ തീ ആളിപടരുകയായിരുന്നു. പഞ്ചായത്തംഗ ഷാജു കാളിയേങ്കര വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പുതുക്കാട് ഫയർഫോഴ്സ് തീയണച്ചു.


