ചാലിശ്ശേരി ക്രിസ്ത്യൻ ചാരിറ്റബിൾ സൊസൈറ്റിയിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി


 ചാലിശ്ശേരി ക്രിസ്ത്യൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 


സൊസൈറ്റി ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ പ്രദീപ് ജെക്കബ് ദേശീയപതാക ഉയർത്തി. തുടർന്ന് ദേശീയഗാനം ആലപിച്ചു.


ആഘോഷത്തിന്റെ ഭാഗമായി പങ്കെടുത്തവർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി പി.സി. ജോയ് , ട്രഷറർ ഷാജു സി. സി, കമ്മിറ്റി അംഗം സി. എം. സജീവൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post