എടപ്പാൾ:കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസ് കാൽനടയാത്രക്കാരെ ഇടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് അപകടം.
തൃശൂർ റോഡിൽ മേൽപ്പാലം ആരംഭിക്കുന്ന ഭാഗത്താണ് അപകടം. കാൽനടയാത്രക്കാരെ ഇടിച്ച ശേഷം നിയന്ത്രണംവിട്ട ബസ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും ഉണ്ടായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുന്നംകുളത്ത് അമിതവേഗതയിൽ വന്ന കോഴിക്കോട് ബസ്സ് മൂന്ന് വാഹങ്ങളിൽ ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചത്


