കാട്ടകാമ്പാലിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം: സംഘാടക സമിതി രൂപീകരിച്ചു

രാജ്യത്തിന്റെ എഴുപത്തിയൊൻപതാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ടുകൊണ്ട് കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുന്നംകുളം പോലീസിന്റെ സഹകരണത്തോടെ പഞ്ചായത്തിന്റെ മുഴുവൻ സ്കൂളിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെയും, തൊഴിലുറപ്പ്, കുടുംബശ്രീ, പ്രവർത്തകരെയും, ഹരിത കർമസേന, ആശ, ആരോഗ്യ വകുപ്പ്, അങ്കണ വാടി,സന്നദ്ധ സഹപ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് റാലിയും പൊതു യോഗവും സംഘടിപ്പിക്കുന്നത്.


പഴഞ്ഞി മാർ ബാസെലിയോസ്‌ സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച് ചിറക്കൽ സെന്ററിൽ സമാപിക്കും.


 ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സംഘാടകസമിതി യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ ഉദ്ഘാടനം ചെയ്തു.


 ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു.

 ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം പി രാജൻ, കെ എം റസാഖ്, ശൈലജ അരുൺ ദാസ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സി കെ സദാനന്ദൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ  റ്റി എസ് മണികണ്ഠൻ, എൻ കെ ചന്ദ്രവതി, സന്തോഷ് കൊളത്തേരി, സ്വീറ്റി  ഷാജു അഖിൽ പി പി ജിൻസി സജു, മോനിഷാ രജീഷ്, അഞ്ചു സുധീഷ്, പി എം അലി, സ്വപ്ന പ്രിൻസ് സി കെ സദാനന്ദൻ മാസ്റ്റർ സന്ധ്യ ഷിബു കെ എച്ച് സിദ്ദിഖ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ എസ് സുജ, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.

 ഗവൺമെന്റ് ഹൈസ്കൂൾ പ്രധാന അധ്യാപക പി എം മേഴ്സി ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ സനോജ് മാസ്റ്റർ ഐജി ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ പി എം സലിം തുടങ്ങിയവർ സംബന്ധിച്ചു 


ആഗസ്റ്റ് 15 ശനി കാലത്ത് 9.30 ന് റാലി ആരംഭിക്കും.

 

Post a Comment

Previous Post Next Post