തിരുമിറ്റക്കോട് സഹകരണ ബാങ്ക് പ്രവർത്തന പരിധിയിലെ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെയും, യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളെയും അനുമോദിച്ചു.
പി പി സുമോദ് എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി നാരായണൻ കുട്ടി അദ്ധ്യക്ഷനായി. തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വിബിലേഷ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് പി പി ഷാജു, ഡയരക്ടർമാരായ സി സച്ചിദാനന്ദൻ, കെ വേലായുധൻ, എ പ്രസാദ് ബാബു, ടി ആർ രവികുമാർ , കെ പി ഉണ്ണികൃഷ്ണൻ ,കെ പി ജനാർദ്ദനൻ ,ടി പി ശശിധരൻ ,പി എം നസീർ ,പി എം സജ്‌ന ,പി വി ജയശ്രീ ,എ ശോഭന, സ്റ്റാഫ് പ്രതിനിധി ടി.ആർ കിഷോർ ,ബാങ്ക് സെക്രട്ടറി കെ കെ മണികണ്ഠൻ , ചീഫ് അകൗണ്ടന്റ് വി എം ഷെമീന എന്നിവർ സംസാരിച്ചു.


