തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും യഥാസമയം ആനുകൂല്യങ്ങൾ ലഭിക്കാനും വീഴ്ച്ച വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്‌സൺ ജസ്‌റ്റിസ് അലക്സാണ്ടർ തോമസ് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകി.
കെ.എസ്.ആർ.ടി.സിയുടെ 50% ബസുകളും ഇൻഷുറൻസ് പരിരക്ഷയില്ലാതെ സർവീസ് നടത്തുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണു നടപടി. വിവരാവകാശ നിയമപ്രകാരം നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് പരാതി സമർപ്പിച്ചത്.
കെ.എസ്.ആർ.ടി.സി എം.ഡിയിൽനിന്നു കമ്മിഷൻ റിപ്പോർട്ട് വാങ്ങി. ബസുകളെ ഇൻഷുറൻസ് പോളിസി എടുക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുള്ളതായി ചീഫ് ലേബർഓഫീസർ സമർപ്പിച്ച റിപ്പോർ ട്ടിൽ പറഞ്ഞു. യാത്രക്കാർക്കും ജീവനക്കാർക്കും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി മുഖാന്തിരം ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നു ണ്ട്. ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ കാലതാമസമുണ്ടായാൽ പരാതി സമർപ്പിക്കാമെന്നും റിപ്പോർട്ടിൽ പറഞ്ഞു.


