ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു


 പാലക്കാട്: ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഒരാൾ വെന്തു മരിച്ചു. ലോറി ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്താണ് ഇന്ന് പുലർച്ചെ അപകടം ഉണ്ടായത്.അറക്കപ്പൊടി കയറ്റി വരികയായിരുന്ന കെഎൽ 53 എക്സ് 3522 എന്ന ലോറിയും മറ്റൊരു കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ആളാണ് മരിച്ച നസീറുദ്ദീൻ. വാഹനത്തിന് തീപിടിച്ചതോടെ നസീറുദ്ദീന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു. കണ്ടെയ്നർ ലോറിയുടെ ഡ്രൈവറായ ഇതരസംസ്ഥാന തൊഴിലാളിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി ലോറിയിലെ തീ അണച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post