കുന്നംകുളത്തെ ഓണാഘോഷങ്ങളിലെ അനിവാര്യതയായ ഓണത്തല്ല് 27 ന് നടക്കുമെന്ന് സംഘാടകരായ പോപ്പുലർ ആർട്‌സ് ആന്റ് സ്പോർട്‌സ് സെന്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടോണദിവസം കുന്നംകുളം പഴയ ബസ് സ്റ്റാൻ്റിൽ സജ്ജമാക്കുന്ന പ്രത്യേക വേദിയിലാണ് ഓണത്തല്ല് അരങ്ങേറുക. കുന്നംകുളത്തെ ഓണാലോഷത്തിൽ അവിഭാജ്യ ഘടകമായി വർഷങ്ങളായി തുടർന്ന് വരുന്ന ഓണത്തല്ല് അഥവാ കയ്യാങ്കളി, പയറ്റി തെളിഞ്ഞ മെയ് അഭ്യാസികളുടെ മാസ്‌മരിക പ്രകടനം കൊണ്ട് ശ്രദ്ധേയമാണ്. തെക്കൻ ചേരി, വടക്കൻ ചേരി എന്നി രണ്ട് ചേരികളിലായാണ് അഭ്യാസികൾ മെയ് പയറ്റിന് ഇറങ്ങുക. വടക്കൻ ചേരിയെ വാപ്പനു ആശാനും, തെക്കൻ ചേരിയെ മൊയ്‌തു ആശാനും കനയിക്കും. കുഞ്ഞിവാപ്പു, സുലൈമാൻ എന്നിവർ പയറ്റ് നിയന്ത്രിക്കുന്ന ചായിക്കാരൻമാരാകും27-ാം തിയ്യതി ഉച്ചയ്ക്ക് 2.30 ന് കായിക - യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് കയ്യാങ്കളി പ്രദർശനത്തിന്റെ്റെ ഉദ്ഘാടനം നിർവ്വഹിക്കും ഏ.സി മൊയ്തീൻ എം.എൽ.എ നഗരസഭചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർപേഴ്സൺ പിജി ജയപ്രകാശ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. ഓണത്തല്ലിനൊപ്പം ഞമനേംങ്ങാട് ബോധിധർമ്മ അക്കാദമി ടീമിന്റെ കരാത്തെ ദോ കൊമ്പു ദോ പ്രദർശനവുമണ്ടായിരിക്കും.
പതിറ്റാണ്ടുകളായി കുന്നംകുളത്ത് നടക്കുന്ന ഓണത്തല്ലിന്, സർക്കാർ നൽകി വന്നിരുന്ന ഗ്രാന്റ് 9 വർഷമായി മുടങ്ങി കിടക്കുകയാണ്. സർക്കാരിന്റെയോ നഗരസഭയുടെയോ സാമ്പത്തിക സഹായങ്ങളില്ലാതെയാണ്, പോപ്പുലർ ക്ലബ്ബ് വർഷങ്ങളായി ഓണത്തല്ല് സംഘടിപ്പിച്ച് വരുന്നതെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.മാത്യു ചെമ്മണ്ണൂർ, ഡർബി ചീരൻ, എം.കെ. ശിവദാസൻ, വേണുഗോപാൽ ഏറത്ത്, ജിമ്മി ഐപ്പുരു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


