‘പുത്തൻ സാങ്കേതികവിദ്യയും കുടുംബഘടനയും’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

 

വിദ്യാർഥികളിൽ പോഷകാഹാര ശീലം വളർത്തുന്നതിനും വിവിധ പഴവർഗങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി കേരള കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കുന്നംകുളം കൃഷിഭവൻ നടപ്പാക്കുന്ന ‘ഫലമിത്രം’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കുന്നംകുളം ഡഫ് സ്കൂളില്‍ വെച്ച് നഗരസഭ ചെയർപേഴ്‌സൺ സൗമ്യ അനിലൻ നിർവ്വഹിച്ചു.

കുന്നംകുളം നഗരസഭാ പരിധിയിലെ കൃഷിഭവന് കീഴിലുള്ള 12 വിദ്യാലയങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി വിവിധ പഴവർഗ തൈകൾ വിതരണം ചെയ്ത് ഫലത്തോട്ടങ്ങൾ ഒരുക്കുന്നത്. വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ പഴവർഗങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കൃഷിയുമായി നേരിട്ട് പരിചയപ്പെടാനും തൈകളുടെ പരിപാലനത്തിലൂടെ കാർഷികബോധം വളർത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെയായിരിക്കും സ്കൂൾ പരിസരങ്ങളിൽ ഫലത്തോട്ടങ്ങൾ പരിപാലിക്കുക.

പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ഒരുക്കുന്ന ഫലത്തോട്ടങ്ങൾക്ക് മല്ലിക്കൂട്ട്, അമ്രക്കൂട്ട്, കിരൺകൂട്ട്, രത്നക്കൂട്ട്, നീലക്കൂട്ട്, അരുണക്കൂട്ട്, മഞ്ജരിക്കൂട്ട്, കനകക്കൂട്ട്, സിന്ധുക്കൂട്ട്, അമൃതക്കൂട്ട്, സുവർണക്കൂട്ട് എന്നിങ്ങനെ വ്യത്യസ്തങ്ങളായ പേരുകളാണ് നൽകിയിട്ടുള്ളത്.

ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിഷ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആർഷാ ജിജു, വാർഡ് കൗൺസിലർ ബീന ബാബു എന്നിവർ ആശംസകൾ നേർന്നു.

കുന്നംകുളം ഗവ. ബ്ലൈൻഡ് സ്കൂൾ ഹെഡ്മിസ്ട്രസ് കൗസിയ ടീച്ചർ, ഗവ. ഹൈസ്കൂൾ ഫോർ ഡെഫ് ഹെഡ്മിസ്ട്രസ് ഡോ. സിതാര ജെ. ആർ., ഗവ. വി.എച്ച്.എസ് ഫോർ ഡെഫ് പ്രിൻസിപ്പൽ വിപിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. കുന്നംകുളം കൃഷി ഓഫീസർ എസ്. ജയൻ പദ്ധതി വിശദീകരിച്ചു.

Post a Comment

Previous Post Next Post