ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും


 ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. സ്‌കൂള്‍ തുറക്കുന്നതിനോടൊപ്പം നേരത്തെ മാറ്റിവെച്ച ഒന്നാം പാദവാര്‍ഷിക പരീക്ഷയും നടക്കും. ആഗസ്ത് 21ന് നടക്കേണ്ട എട്ടാം ക്ലാസ് പരീക്ഷയാണ് നടക്കുക. പരീക്ഷ സെപ്തംബര്‍ ഒന്നിന് നടത്താനാണ് തീരുമാനം. ആഗസ്ത് 14 മുതല്‍ 20 വരെയായിരുന്നു ഓണപ്പരീക്ഷകള്‍. ആഗസ്ത് 22 മുതലായിരുന്നു സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നത്. ഒന്‍പത് ദിവസം മാത്രമാണ് ഈ വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയത്.

Post a Comment

Previous Post Next Post