ചങ്ങരംകുളം: ഓണം ആഘോഷങ്ങളുടെ നിറപ്പകിട്ടിനൊപ്പം കരുതലിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് റെയ്ഞ്ചർ യൂണിറ്റ് വിദ്യാർത്ഥിനികൾ.
സ്കൂളിന്റെ അടുക്കളയിൽ നിത്യവും അധ്വാനിക്കുന്ന പാചക തൊഴിലാളികളെ ഓണക്കോടി നൽകി ആദരിച്ചാണ് റെയ്ഞ്ചർ യൂണിറ്റ് ഓണത്തെ ഹൃദയസ്പർശിയാക്കിയത്.
തങ്ങൾക്ക് ഭക്ഷണം ഒരുക്കുന്ന കൈകൾക്ക് സ്നേഹത്തിന്റെ സമ്മാനം നൽകണമെന്ന വിദ്യാർത്ഥിനികളുടെ ആശയമാണ് ഓണാഘോഷത്തിന് മാതൃകയായത്
പ്രിൻസിപ്പൽ വില്ലിങ്ടൺ പി.വി., റെയ്ഞ്ചർ ലീഡർ സുവിത കെ., അധ്യാപകരായ സുമിത ടി.എസ്., പ്രിയ കെ., തൻസീർ എ., സുരേഷ് ബാബു കെ.എം., സജ്ന എസ്., അനിൽ കെ., ക്രിസ്റ്റീന ജോർജ്, ബഷീർ ടി.എം., അഹമ്മദ് പറയങ്ങാട്ടിൽ എന്നിവർ സംസാരിച്ചു. റെയ്ഞ്ചർമാരായ അസ്ന, തൻഹ മെഹറിൻ എന്നിവരും നേതൃത്വം നൽകി.


