കൂറ്റനാട് : ചാലിശ്ശേരി കവുക്കോട് സൗപർണിക പൂരാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഓണപ്പെരുമ-2026' എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ എ. വിജയൻ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി സെക്രട്ടറി പി.ജി. രാജേഷ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച മൂന്ന് പ്രഗത്ഭ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. റിട്ടയർഡ് സബ് ഇൻസ്‌പെക്ടർ എൻ. ജ്യോതിപ്രകാശ്, തബലിസ്റ്റ് സുരേന്ദ്രൻ ചാലിശ്ശേരി, എം.ഡി. റാങ്ക് ജേതാവ് പി. ശരണ്യ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. നാട്ടിലെ 80 വയസ്സ് പിന്നിട്ട മുതിർന്നവരെയും ആദരിച്ചു. പ്രസിഡന്റ് സതീഷ് കീഴൂട്ട്, വൈസ് പ്രസിഡന്റ് സദാനന്ദൻ, ട്രഷറർ ജിതേഷ് കുമാർ എന്നിവർ സംസാരിച്ചു.


