തൃശൂർ: കുട്ടനെല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പ് പൈപ്പുകൾ പുറത്തേക്ക് തെറിച്ചുവീണ് പിന്നാലെ ബൈക്കിൽ വരികയായിരുന്ന യുവാവിന് ദാരുണാന്ത്യം. കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിന് മുന്നിലാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. ഇരുമ്പ് കമ്പികളും പൈപ്പുകളുമായി പോകുകയായിരുന്ന ലോറി മാളിന് മുന്നിൽവെച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതോടെ ഇരുമ്പ് പൈപ്പുകൾ ശക്തമായി വാഹനത്തിന്റെ പിന്നിലേക്ക് തെന്നിമാറി പുറത്തേക്ക് തെറിച്ചു. ഈ സമയം ലോറിക്ക് തൊട്ടുപിന്നാലെ ബൈക്കിൽ വരികയായിരുന്ന യുവാവിന്റെ ശരീരത്തിലേക്ക് പൈപ്പ് കുത്തിക്കയറുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഓടിക്കൂടിയ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് റോഡിൽ ഏറെനേരം ഗതാഗത തടസ്സമുണ്ടായി. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.