പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായുള്ള ഏതാനും പ്ലാനുകൾ എയർടെൽ പിൻവലിച്ചു. 299 രൂപ, 579 രൂപ, 619 രൂപ, 649 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് കമ്പനി നിർത്തിയത്. പ്രീപെയ്ഡ് പ്ലാനുകളുടെ ഘടന ലളിതമാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. ഇതോടെ ഉപഭോക്താക്കൾക്ക് ഉയർന്ന പ്ലാനുകൾ തെരഞ്ഞെടുക്കേണ്ടി വരും. മൊബൈൽ റീച്ചാർജിൽ 5 മുതൽ 16 ശതമാനം വരെ അധികച്ചെലവ് ഉണ്ടാക്കുന്നതാണ് കമ്പനിയുടെ നീക്കം.
299 രൂപയുടെ പ്ലാനിലാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഇതിന് പകരമായി ഉപഭോക്താക്കൾ ഇനി 349 രൂപയുടെ പ്ലാനാണ് തെരഞ്ഞെടുക്കേണ്ടത്. 299 രൂപയുടെ പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ 16% നിരക്ക് വർധനയുണ്ടെങ്കിലും, ഉപഭോക്താക്കൾക്ക് കൂടുതൽ ഡേറ്റ ലഭിക്കും. പഴയ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിച്ചിരുന്ന സ്ഥാനത്ത്, 349 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജിബി ഡേറ്റ ലഭിക്കും. 199 രൂപയുടെയും 219 രൂപയുടെയും 28 ദിവസം വലിഡിറ്റിയുള്ള പ്ലാൻ നിലനിർത്തിയിട്ടുണ്ട്. ഇവയിൽ അൺലിമിറ്റഡ് കോൾ ലഭ്യമാണെങ്കിലും 28 ദിവസത്തേക്ക്
ആകെ ഡേറ്റ യഥാക്രമം 2 ജിബിയും 3 ജിബിയും മാത്രമാണ്. ഇത് ഡേറ്റയ്ക്കായി പ്രത്യേകം റീചാർജ് ചെയ്യാൻ ഉപഭോക്താക്കളെ നിർബന്ധിതരാക്കും.
എല്ലാ പ്ലാനുകളിലും ഒരേസമയം നിരക്ക് വർധിപ്പിക്കുന്നതിന് പകരം, തെരഞ്ഞെടുത്ത പ്ലാനുകളിൽ മാത്രമാണ് കമ്പനി മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നവരിൽ നിന്ന് കൂടുതൽ വരുമാനം ഈടാക്കുക എന്ന തന്ത്രമാണ് എയർടെൽ നടപ്പാക്കുന്നത്. പ്രീപെയ്ഡ് പ്ലാനുകളിലെ ആശയക്കുഴപ്പം ഒഴിവാക്കാനും വരുമാന വളർച്ച ഉറപ്പാക്കാനും ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് കമ്പനി വിലയിരാത്താന്നു
ആകെ ഡേറ്റ യഥാക്രമം 2 ജിബിയും 3 ജിബിയും മാത്രമാണ്. ഇത് ഡേറ്റയ്ക്കായി പ്രത്യേകം റീചാർജ് ചെയ്യാൻ ഉപഭോക്താക്കളെ നിർബന്ധിതരാക്കും.
എല്ലാ പ്ലാനുകളിലും ഒരേസമയം നിരക്ക് വർധിപ്പിക്കുന്നതിന് പകരം, തെരഞ്ഞെടുത്ത പ്ലാനുകളിൽ മാത്രമാണ് കമ്പനി മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നവരിൽ നിന്ന് കൂടുതൽ വരുമാനം ഈടാക്കുക എന്ന തന്ത്രമാണ് എയർടെൽ നടപ്പാക്കുന്നത്. പ്രീപെയ്ഡ് പ്ലാനുകളിലെ ആശയക്കുഴപ്പം ഒഴിവാക്കാനും വരുമാന വളർച്ച ഉറപ്പാക്കാനും ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് കമ്പനി വിലയിരുത്തുന്നു


