കുന്നംകുളം നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നവീകരിച്ച ഏകലവ്യൻ ലൈബ്രറി ബൈ ലൈൻ റോഡ് നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭയുടെ തനതു ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.
ബസ് സ്റ്റാൻഡിലേക്ക് പോകുന്ന പ്രധാന ബൈലൈൻ റോഡുകളിലൊന്നാണിത്. 6 മീറ്റർ വീതിയിലും 100 മീറ്റർ നീളത്തിലുമാണ് റോഡ് ഇന്റർലോക്ക് ചെയ്ത് നവീകരിച്ചിരിക്കുന്നത്. റോഡിന്റെ തകർച്ച കാരണം ഏറെ ബുദ്ധിമുട്ടിലായിരുന്ന ഓട്ടോ തൊഴിലാളികളുടെയും ചെറുകിട വാഹന യാത്രക്കാരുടെയും പ്രധാന ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്.
ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മോൻസി, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ടി. സോമശേഖരന്‍, കക്ഷി നേതാവായ ശ്രീജിത്ത് ആവേന്‍, കൌണ്‍സിലര്‍മാര്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കളായ സി.ബി രാജീവ് ,ബിജു, ഓട്ടോ തൊഴിലാളികൾ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ബിനയ് ബോസ് നന്ദി രേഖപ്പെടുത്തി.


