വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ആരോഗ്യകരമായ ജീവിത ശൈലിയും, രോഗപ്രതിരോധവും എന്ന വിഷയത്തിൽ ബോധവൽക്കരണം സംഘടിപ്പിച്ചു.


 വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ആരോഗ്യകരമായ ജീവിത ശൈലിയും, രോഗപ്രതിരോധവും എന്ന വിഷയത്തിൽ ബോധവൽക്കരണം സംഘടിപ്പിച്ചു.പ്യുവർ കെയർ ഹോമിയോ ക്ലിനിക്കിന്റെ സഹകരണത്തോടെ വായന ശാലാ ഹാളിൽ നടത്തിയ ക്ലാസ് കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഓമന ബാബു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഡെന്നീസ് അദ്ധ്യക്ഷത വഹിച്ചു. പോർക്കുളം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തമ്പി ജോബ് മുഖ്യ അതിഥിയായി. വായനശാല സെക്രട്ടറി പി.കെ മോഹൻദാസ്, രഥു കൃഷ്‌ണ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന ബോധ വൽക്കരണ ക്ലാസുകൾക്ക് ഡോക്ട‌ർ സുസ്മിൻ പി സുനിൽ നേതൃത്വം നൽകി.

Post a Comment

Previous Post Next Post